ചെറുതും വലുതുമായ ധാരാളം യാത്രകള്‍ നാം നടത്താറുണ്ട്. ധാരാളം ഓര്‍മ്മകള്‍ സമ്മാനിക്കുന്നതാണ് ഓരോ യാത്രയും. ചിലപ്പോള്‍ ചില ചെറിയ യാത്രകള്‍ മറ്റു വലിയ യാത്രകളെക്കാള്‍ കൂടുതല്‍ സന്തോഷവും ഓര്‍മകളും തരാറുണ്ട്. യാത്രകള്‍ ഒരിക്കലും മറക്കാനാവാത്തതും ഒഴിച്ച് കൂടാന്‍ പറ്റാത്തതുമായ ഒരു അനുഭൂതിയാണ്. എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ചില യാത്രകളുടെ കുറിപ്പുകള്‍ ഞാന്‍ ഇവിടെ കുറിക്കുന്നു.